കാസര്‍കോട് നഗരസഭ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാദര്‍ ബങ്കര അന്തരിച്ചു
കാസര്‍കോട്: മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകനും നഗരസഭ മുന്‍ വികസന - ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മൂസ മന്‍സിലിലെ അബ്ദുല്‍ ഖാദര്‍ ബങ്കര (67) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികില്‍സയിലായിരുന്നു.വ്യാഴാഴ്ച്ച രാത്രി പതിനൊന്നരയോടെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.നഗരസഭയില്‍ ബങ്കരക്കുന്ന്, പള്ളം വാര്‍ഡുകളെ പ്രതിനിധീകരിച്ച് മൂന്ന് തവണ കൗണ്‍സില്‍ അംഗമായി.രണ്ട് തവണ വികസന-ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു.വാര്‍ഡുകളില്‍ വികസനങ്ങള്‍ എത്തിക്കാനും നഗരസഭയുടെ ആരോഗ്യമേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കാനും കഴിഞ്ഞു.
മുസ്ലീം ലീഗ് കാസര്‍കോട് മണ്ഡലം ജോ. സെക്രട്ടറി, മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ്, ട്രഷറര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. നെല്ലിക്കുന്ന് ഗേള്‍സ് എച്ച് എസ് എസ് പി ടി എ കമ്മിറ്റി പ്രസിഡന്റ്, നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്‌ക്കുള്‍, നെല്ലിക്കുന്ന് മുഹ്യ യുദ്ധീന്‍ ജുമാ മസ്ജിദ് കമ്മിറ്റി, ബങ്കരക്കുന്ന് രിഫായിയ മസ്ജിദ് - മദ്രസ കമ്മിറ്റി ഭാരവാഹിത്വം വഹിച്ചു.നാട്ടിലെ കലാ-കായിക സാംസ്‌ക്കാരിക മേഖലയില്‍ സജീവ സാന്നിധ്യം വഹിച്ച ഖാദര്‍ ബങ്കര വലിയ സൗഹൃദവലയത്തിന്റെ ഉടമയായിരുന്നു. മരണ വിവരമറിഞ്ഞ് എന്‍ എ നെല്ലിക്കുന്ന് എം.എല്‍ എ അടക്കമുള്ള നിരവധി രാഷ്ടീയ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ വീട്ടിലെത്തി. പരേതരായ മൂസ കുഞ്ഞി-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കീന മൊഗ്രാല്‍.മക്കള്‍: സാജിദ, ഷംസീദ, സഫരിയ, ഷംന, സഹല. മരുമക്കള്‍: നിസാര്‍ നെല്ലിക്കുന്ന് (ദുബായ്) ഷബീര്‍ മൊഗ്രാല്‍പുത്തൂര്‍, ഖലീല്‍ ആദൂര്‍, സമീര്‍ ചട്ടഞ്ചാല്‍ (ദുബൈ), നദീര്‍ തളങ്കര (ഖത്തര്‍). സഹോദരങ്ങള്‍: സുബൈദ, ഫാത്തിമ, ഖൈറുന്നിസ.പരേതരായ മുഹമ്മദ് കുഞ്ഞിമൂസ, സുഹറാബി.വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച്ച രാവിലെ പതിനൊന്നോടെ നെല്ലിക്കുന്ന് മുഹ്യുദ്ധീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.