കോളേജ് വിദ്യാർത്ഥിനി യെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട്: എം.എസ്.സി വിദ്യാര്‍ത്ഥിനിയെ വീടിന് സമീപത്തെ റെയില്‍വെ ട്രാക്കില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു സെന്റ് അലോഷ്യസ് കോളേജിലെ എം.എസ്.സി ബയോ കെമിസ്ട്രി വിദ്യാര്‍ത്ഥിനി ചൗക്കി കാവുഗോളി കടപ്പുറത്തെ എസ്. അഞ്ജന (22)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. ഇന്ന് രാവിലെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സുരേന്ദ്രന്‍-ശ്യാമള ദമ്പതികളുടെ മകളാണ്.
വിഘ്‌നേഷ് സഹോദരനാണ്. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Previous Post Next Post
Kasaragod Today
Kasaragod Today