കർണാടക യിൽ മൂന്ന് പിഞ്ചുമക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങിമരിച്ചു

 മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് മൂന്ന് പിഞ്ചുമക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങിമരിച്ചു. മാണ്ഡ്യ മദ്ദൂര്‍ ടൗണിലെ ഹോളെ ബീഡിയില്‍ താമസിക്കുന്ന 30കാരിയായ ഉസ്‌ന കൗസര്‍ ആണ് മക്കളായ 7 വയസ്സുള്ള ഹാരിസ്, നാലുവയസുകാരി ആലിസ, രണ്ടുവയസുകാരി ഫാത്തിമ എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കാര്‍ മെക്കാനിക്കായ അക്കീലിന്റെ ഭാര്യയാണ് ഉസ്‌ന കൗസര്‍. അക്കീലും ഉസ്‌നയും തമ്മില്‍ വഴക്കുകൂടുക പതിവായിരുന്നു. വ്യാഴാഴ്ച രാത്രിയും ഇരുവരും തമ്മില്‍ രൂക്ഷമായ വഴക്ക് നടന്നു. ഉസ്ന തുടര്‍ന്ന് മക്കളെ വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. ഉസ്‌ന കൗസര്‍ മദ്ദൂര്‍ ടൗണിലെ നഴ്‌സിംഗ് ഹോമിലാണ് ജോലി ചെയ്തിരുന്നത്.


Previous Post Next Post
Kasaragod Today
Kasaragod Today