കാസർകോട് :GHSS മൊഗ്രാൽ പുത്തൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ച പുതിയ കെട്ടിടം ചോർന്നൊലിച്ച് കൊണ്ടിരിക്കുന്ന അവസ്തയാണ്.
മൂന്നാം നില കെട്ടിടത്തിലെ ചോർച്ച തുടക്കം മുതക്കെ ഉണ്ടായിരുന്നതായ് സ്ക്കൂൾ PTA ഭാരവാഹികൾ ആരോപിക്കുന്നു.
ഇത് എന്ത്ക്കൊണ്ട് ചോർച്ച ശ്രദ്ധയിൽ പെട്ട ഉടനെ ഉത്തരവാദിത്യപെട്ടവർക്ക് പരാതി നൽകിയില്ല ? കോൺഗ്രീറ്റ് വിളളൽ നിസാര പ്രഷ്നം അല്ലാ എന്ന് അറിഞ്ഞിരിക്കെ കരാരുക്കാരനെ കൊണ്ട് വന്ന് ആരും അറിയാതെ റൂഫീൽ വെള്ള പശക്കൊണ്ട് വിളൽ മൂടാൻ ശ്രമിക്കുയായിരുന്നു.
വീണ്ടും മറ്റൊരു ഭാഗം പൊട്ടുകയും ചോർച്ച കൂടുതലായ് മാറുകയും ചെയ്തപ്പോളാണ് വിദ്യാർത്ഥികൾ മുഖാന്തരം വിവരം പുറത്തറിയുന്നതും പ്രതിഷേധം ഉയരുന്നതും.
കെട്ടിടത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താതെ ഒരു സ്ക്കൂൾ കെട്ടിടം തുറന്ന് പ്രവർത്തിക്കുന്നത് വല്യ ആപത്തിനെ സ്വയം വിളിച്ച് വരുത്തുന്നതിന് തുല്യമാണ്.
ഒരു പാട് വിദ്യാർത്ഥികൾ ഉൾക്കൊള്ളുന്ന ഒരു കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ രൂപം കൊണ്ട വിള്ളൽ കെട്ടിടം കെട്ടുമ്പോൾ ഉണ്ടായ അശ്രദ്ധ മൂലമാണ് മൂന്ന് കോടിയിൽ നിർമ്മിച്ച ഒരു സർക്കാർ സ്ഥാപനത്തിന് കെട്ടിടം പണിയുന്ന സമയത്ത് തന്നെ വേണ്ട രീതിയിൽ ഉത്തരവാദിത്യപെട്ടവർ ശ്രദ്ധിക്കാത്തത് കൊണ്ട്ണ് ഗുണനിലവാരം ഇല്ലാത്ത രീതിയിൽ ഇത്രയ്ക്കും വലിയ തരത്തിൽ വിള്ളലുണ്ടായി ചോർന്നൊലിക്കാൻ കാരണമായത്.
ഉടൻ തന്നെ കെട്ടിടം പണിയിൽ അഴിമതി നടന്നിട്ടുണ്ടോ എന്ന് കൂടി സർക്കാർ പരിശോധിക്കണമെന്നും പുതിയ സ്ക്കൂൾ കെട്ടിടം വൻ തോതിൽ ചോർച്ച ഉണ്ടായതിൽ ഉടൻ തന്നെ സാമഗ്രമായ അന്വേഷണം ആരംഭിക്കണമെന്നും എസ്ഡിപിഐ കാസറഗോഡ് മണ്ഡലം സെക്രട്ടറി അൻവർ കല്ലങ്കൈ ആവശ്യപെട്ടു.