പോലീസ്‌ ജീപ്പ്‌ തലകീഴായി മറിഞ്ഞു

 ചിറ്റാരിക്കാല്‍: പോലീസ്‌ ജീപ്പ്‌ തലകീഴായി മറിഞ്ഞ്‌ ഡ്രൈ വര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചിറ്റാരിക്കാല്‍ പോലീസ്‌ സ്റ്റേഷനിലെ ജീപ്പാണ്‌ മലയോര ഹൈവേയിലെ നല്ലോമ്പുഴയില്‍ വെച്ച്‌ അപകടത്തില്‍പ്പെട്ട ത്‌. മറ്റൊരുവാഹനത്തിന്‌ സൈഡ്‌ കൊടുക്കുന്നതിനിടയില്‍ റോഡരികില്‍ ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിച്ചതിന്റെ ശേ ഷിച്ച ഭാഗത്തിനുമുകളിലേക്ക്‌ ടയറുകയറി പോലീസ്‌ ജിപ്പ മറിയുകയായിരുന്നു. ജീപ്പോടിച്ചിരുന്ന പോലീസ്‌ ഡ്രൈവ സുമേഷ്‌ ബേഡൂര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. പരി യാരം മെഡിക്കല്‍ കോളേജ്‌ ആശുപ്രതിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയില്‍ നിന്നും ഇന്റിമേഷന്‍ എടുത്ത്‌ മടങ്ങി വരികയായിരുന്ന പോലീസുകാരനെ കൂട്ടിക്കൊണ്ടുവരാന്‍ പോ കുമ്പോഴാണ്‌ അപകടമുണ്ടായത്‌.


Previous Post Next Post
Kasaragod Today
Kasaragod Today