കാസര്‍കോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈ
ദയെ (60) കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേ
സില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഡിസംബര്‍
13ന് വിധി പറയും. കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ഖാ
ദര്‍ (28), സുള്ള്യ അജ്ജാവരയിലെ അബ്ദുല്‍ അസീസ് (32),
മാന്യയിലെ അര്‍ഷാദ് (24) ,പട്ള കുതിരപ്പാടിയിലെ അബ്ദൂല്‍
അസീസ് എന്ന ബാവ അസീസ് (25)എന്നിവരാണ് ബേക്കല്‍
പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍. ഇവരില്‍
നാലാംപ്രതി കുതിരപ്പാടിയിലെ അബ്ദുല്‍ അസീസിനെ കേ
സില്‍ പിന്നീട മാപ്പുസാക്ഷിയാക്കിയിരുന്നു. അജ്ജാവരയിലെ
അബ്ദുല്‍ അസീസ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട
തിനാല്‍ വിചാരണക്ക് കോടതിയില്‍ ഹാജരാക്കാന്‍ സാധിച്ചി
രുന്നില്ല. 2018 ജനുവരി 19നാണ് സുബൈദയെ ചെക്കിപ്പള്ളൂ
ത്തെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
യിരുന്നത്.