കുഞ്ചത്തൂരിൽ വീട്ടിൽ കവർച്ച 10 ലക്ഷം രൂപ വില വരുന്ന ആഭരണങ്ങൾ കവർന്നു

 മഞ്ചേശ്വരം കുഞ്ചത്തൂരില്‍ വന്‍ കവര്‍ച്ച. പത്ത് ലക്ഷം രൂപയുടെ മുതല്‍ നഷ്ടമായി. മുന്‍ സഹകരണ ബാങ്ക് ഉദ്യോഗസ്ഥന്‍ വിശ്വനാഥഷെട്ടിയുടെ വീട്ടിലാണ് വെള്ളിയാഴ്ച്ച രാത്രി കവര്‍ച്ച നടന്നത്. കുടുംബാംഗങ്ങളെല്ലാം തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയ സമയത്താണ് വീട്ടില്‍ കള്ളന്‍ കയറിയത്. വീട് താഴിട്ട് പൂട്ടിയിരുന്നില്ലെന്നും ഉത്സവം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കിടപ്പ് മുറിയിലെ കിടക്കയില്‍ രണ്ട് വളകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അലമാര പരിശോധിച്ചപ്പോഴാണ് 1 ലക്ഷം രൂപയുടെ ഡയമണ്ട് സ്റ്റഡും 9 ലക്ഷം രൂപ വിലവരുന്ന 22 പവന്‍ സ്വര്‍ണവും മോഷണം പോയതായി ബോധ്യമായതെന്നുമാണ് വീട്ടുകാര്‍ പറയുന്നത്.


Previous Post Next Post
Kasaragod Today
Kasaragod Today