കാറപകടം ; ഉപ്പള ഹിദായത്ത് നഗർ സ്വദേശിയായ യുവാവും മരണപ്പെട്ടു

മഞ്ചേശ്വരം: കാർ ഡിവൈഡറിലിടിച്ച് ഗുരുതര പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ച യുവാക്കളുടെ എണ്ണം രണ്ടായി. ഉപ്പള ഹിദായത്ത് നഗർ ബുറാഖ്‌ സ്ട്രീറ്റിലെ സലീമിന്റെ മകൻ മുഹമ്മദ് ബഷാർ (23) ആണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്. മഞ്ചേശ്വരം പത്താം മൈൽ സ്വദേശി സയ്യിദിന്റെ മകൻ അഹമദ് റിഫായി (24) ഞായറാഴ്ച രാത്രി മരിച്ചിരുന്നുഞായറാഴ്ച രാത്രി ഒമ്പതോടെ മംഗളൂരു കെ.സി റോഡ് ദേശീയ പാതയിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിലിടിക്കുകയായിരുന്നു. ബഷാർ ആയിരുന്നു കാർ ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ഗുരുതര പരിക്കേറ്റ ഇരുവരെയും തൊക്കോട്ട് ദേർലകട്ട ഹെഗ്‌ഡെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ ബഷാറിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എ.ജെ ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post
Kasaragod Today
Kasaragod Today