മഞ്ചേശ്വരം: കര്‍ണാടക തൊക്കോട്ട് കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് ഗള്‍ഫുകാരനായ കുഞ്ചത്തൂര്‍ സ്വദേശി മരിച്ചു. യുവാവിന് ഗുരുതരമായി പരിക്കേറ്റു. രണ്ട് യുവതികള്‍ക്കും പരിക്കുണ്ട്. കുഞ്ചത്തൂര്‍ യതീംഖാന റോഡിലെ സയ്യിദ്-ആസ്യമ്മ ദമ്പതികളുടെ മകന്‍ അഹമദ് രിഫായി സയ്യിദ് (25) ആണ് മരിച്ചത്.
ഉപ്പള ഹിദായത്ത് നഗറിലെ സലീമിന്റെ മകന്‍ ബഷര്‍ (26), രേവതി, ഫാത്തിമ എന്നിവരെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബഷറിന്റെ നില ഗുരുതരമാണ്.
ഇന്നലെ രാത്രി ഏഴ് മണിയോടെ ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ തൊക്കോട്ട് കൊല്യ ദേശീയ പാതയില്‍ വെച്ച് ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.