രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് കാസർകോട്ട് പിടിയിൽ, സ്കൂട്ടർ കസ്റ്റഡിയിലെടുത്തു

 കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ചെട്ടുംകുഴിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നസീര്‍ അബ്ദുല്ല(34)യെയാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. കാസര്‍കോട് മാര്‍ക്കറ്റ് റോഡിനും ഫോര്‍ട്ട് റോഡിനും ഇടയില്‍ വെച്ചാണ് കഞ്ചാവ് കടത്ത് പിടിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് എസ്.ഐ വിഷ്ണു പ്രസാദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രതീഷ് കുമാര്‍, ജെയിംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്‌കൂട്ടറിനകത്ത് ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.


Previous Post Next Post
Kasaragod Today
Kasaragod Today