ബദിയടുക്ക .വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിവീട്ടമ്മയെ തോർത്ത് കൊണ്ട് മുഖം മറച്ച് കിടപ്പറയിൽ കൊണ്ടു പോയി മർദ്ദിച്ച് അവശയാക്കി ബലാത്സംഗത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ.പോക്സോ കേസിൽ മൂന്ന് വർഷം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ബദിയടുക്ക ഉള്ളോടി ചടയക്കാൽ സ്വദേശി കുട്ടിയുടെ മകൻ ചോമ(54) യെയാണ് എസ്.ഐ.കെ.പി.വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.ബുധനാഴ്ച ഉച്ചക്ക് 1.30 മണിയോടെയാണ് സംഭവം. ഭർത്താവ് വീട്ടിലില്ലാത്ത സമയത്താണ് പ്രതി ബലാത്സംഗത്തിന് മുതിർന്നത്. കുതറി രക്ഷപ്പെടാൻ ശ്രമിച്ച വീട്ടമ്മയെ പ്രതി മുടിക്ക് പിടിച്ച് മർദ്ദിക്കുകയും ചെയ്തു. അക്രമത്തിൽ വീട്ടമ്മയുടെ രണ്ടു പല്ലുകളും കൊഴിഞ്ഞു പോയി. സംഭവ ശേഷംപ്രതിഓടി രക്ഷപ്പെട്ടു.പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.