യുവാവിനെ ആക്രമിച്ച കേസിലെ പ്രതി 13 വർഷത്തിനുശേഷം പിടിയിൽ പിടിയിലായത് വിമാനത്താവളത്തിൽ വച്ച്

കാസര്‍കോട്: 13 വര്‍ഷം മുമ്പ് യുവാവിനെ ബൈക്ക് തടഞ്ഞ് അക്രമിച്ച കേസിലെ പ്രതിയെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മധൂര്‍ അറന്തോട്ടെ പ്രീതം എന്ന സി. പ്രമോദ് (32) ആണ് അറസ്റ്റിലായത്. 2010ല്‍ നുള്ളിപ്പാടിയില്‍ നിന്ന് നീര്‍ച്ചാലിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന മുഹമ്മദ് നിസാറിനെ മധൂരില്‍ വെച്ച് അക്രമിക്കുകയും ബൈക്ക് തകര്‍ക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ഗള്‍ഫിലേക്ക് കടന്ന പ്രതിയെ പിടികൂടുന്നതിന് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today