ദേളി എച് എൻസി ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ദേളി, Hnc Hospital-ൽ വെച്ച് ഡോ. മുനവ്വർ ഡാനിഷ് മുഹമ്മദ്‌ (MBBS, MD, GENERAL MEDICINE )ന്റെ നേതൃത്വത്തിൽ "സൗജന്യ ജനറൽ മെഡിസിൻ ക്യാമ്പ്" സംഘടിപ്പിക്കുകയുണ്ടായി. ക്യാമ്പിൽ നൂറിൽ അധികം ആളുകൾ പങ്കെടുത്തു. ലാബ്,എക്സ്റെ എന്നീ വിഭാഗങ്ങളിൽ പരിശോധന കൾക്ക് കിഴിവ് ഉണ്ടായിരുന്നു. കൂടാതെ ഡയബറ്റിക് പരിശോധനയിലൂടെ ആവിശ്യമായവർക്ക്‌ അടുത്ത ഒരു വർഷ കാലയളവിലേക്ക് സൗജന്യ പരിശോധനകൾ ഉറപ്പാക്കുന്ന "ഡയബറ്റിക് കാർഡ്" വിതരണവും നടന്നു. പ്രസ്തുത പരിവപാടിക്ക് hnc group ചെയർമാൻ ഡോ. ഷാനിദ് മംഗലാട്ട് ആശംസകൾ അറിയിച്ചു, എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ഷിജാസ് മംഗലാട്ട് ക്യാമ്പിൽ സന്നിധനായിരുന്നു. ഹോസ്പിറ്റൽ അഡ്മിസ്റ്റേറ്റർ രാഹുൽ മോഹൻ, താജുദ്ധീൻ, അഫീഫ്, മിനീഷ്, അസറുദ്ധീൻ, റുക്‌സാന, പ്രീതി, അഖില, ദർശന, ഷിറിൻ, അഫീന, അനുഷ, ഷാനിബ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
Kasaragod Today
Kasaragod Today