എംഡി എം എ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ ബേക്കൽ പോലീസ് പിടികൂടി

ബേക്കൽ: മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി രണ്ടു പേരെ പോലീസ് പിടികൂടി. ചേറ്റുകുണ്ട് കീക്കാനിലെ പ്രവാസിയായ സി.എച്ച് ഹൗസിൽ ഷാക്കീർ(32), സുഹൃത്ത് ഹോട്ടൽ തൊഴിലാളിയും ഉദുമ വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന എ.ഇബ്രാഹിം ബാദുഷ (24) എന്നിവരെയാണ് ഗ്രേഡ് എസ്.ഐ.കെ.ജയരാജനും സംഘവും അറസ്റ്റ് ചെയ്തത്.ഇന്ന് പുലർച്ചെ 1.20 ഓടെ ഉദുമ റെയിൽവെ മേൽപ്പാലത്തിന് സമീപം വെച്ചാണ് ഇരുവരും പിടിയിലായത്.പ്രതികളിൽ നിന്നും .93മില്ലിഗ്രാം എംഡി.എം.എ.പോലീസ് പിടിച്ചെടുത്തു .ഇവർ സഞ്ചരിച്ച കെ.എൽ.60. എസ്. 2669 നമ്പർ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
Previous Post Next Post
Kasaragod Today
Kasaragod Today