നഴ്‌സ് രശ്മി രാജിന്റെ മരണത്തിന് കാരണമായ ഭക്ഷണം വിളമ്പിയ ഹോട്ടല്‍ കാസര്‍കോട്ടുകാരുടേതെന്ന്

 കോട്ടയം: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ നേഴ്‌സ് രശ്മി രാജ് (33 ) മരണമടഞ്ഞ സംഭവത്തില്‍ സംക്രാന്തിയിലെ പാര്‍ക്ക് ഹോട്ടല്‍ ഉടമകളെ രക്ഷപ്പെടുത്താന്‍ ആസൂത്രിതമായ നീക്കം. പെണ്‍കുട്ടിയുടെ മരണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സ്ഥാപന ഉടമകളുടെ പേരോ മറ്റു വിവരങ്ങളോ പത്ര, ദൃശ്യ മാധ്യമങ്ങളോ, പൊലീസോ, സ്ഥാപനത്തിന് അനധികൃതമായി ലൈസന്‍സ് നല്‍കിയ കോട്ടയം നഗരസഭാ അധികൃതരും ഇതേ വരെ പുറത്ത് വിട്ടിട്ടില്ല.

കാസര്‍കോട്, കുമ്ബള സ്വദേശി യുടെ പേരിലാണ് ലൈസന്‍സ്. വാടക കരാറും ഇയാളുടെ പേരില്‍ തന്നെയാണ്. ഇവർക്ക്കാ സര്‍കോട് ജില്ലയില്‍ നിരവധി റസ്റ്റോറന്റുകള്‍ ഉള്ളതായാണ് വിവരം.

പ്രതികള്‍ക്കെതിരെ ക്രൈം 154 ല്‍ ഉള്‍പ്പെട്ട 304 വകുപ്പ് (കുറ്റകരമല്ലാത്ത നരഹത്യ ) ചുമത്തി ,

യുവതിയുടെ മരണത്തിനു കാരണം ഹോട്ടല്‍ പാര്‍ക്ക് എന്ന മലപ്പുറം കുഴിമന്തി ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതാണോയെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ് പൊലീസ്. ഹോട്ടല്‍ തുറന്നു സി സി ടി വി ഉള്‍പ്പെടെ പരിശോധിക്കും. കഴിഞ്ഞ 29 നാണ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ നഴ്സായ രശ്മി രാജ് ഓണ്‍ലൈനില്‍ ഓഡര്‍ ചെയ്ത് കുഴിമന്തി വാങ്ങിയത്. ശാരീരിക അസ്വസ്ഥത ഉണ്ടായതോടെ ചികിത്സയിലിരിക്കെ കഴിഞ്ഞ രണ്ടിനാണ് രശ്മി മരിക്കുന്നത്. അസ്വഭാവിക മരണത്തിനു പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ എഫ്. ഐ. ആറില്‍ ഹോട്ടലിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നു ആരോപണവുമായി രശ്മിയുടെ പിതാവ് രംഗത്തെത്തി. തുടര്‍ന്ന് വീട്ടിലെത്തി പിതാവില്‍ നിന്നും മൊഴി എടുത്തു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സി. സി. ടി. വി ഉള്‍പ്പെടെ പൊലീസ് പരിശോധിക്കും.

അതേ സമയം ഭക്ഷണം പാചകം ചെയ്യുന്നതിനായി എടുത്ത വീട് പൂട്ടി ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികള്‍ മുങ്ങി. ഹോട്ടലിലേക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നതിനും ഇതര സംസ്ഥാനക്കാരായ ജീവനക്കാര്‍ക്ക് വിശ്രമിക്കുന്നതിനുമായി ഹോട്ടലില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറിയുള്ള വീട് വാടകക്ക് എടുത്തിരിക്കുകയായിരുന്നു. ഇതിനു ലൈസന്‍സ് നല്‍കിയിട്ടില്ല. വൃത്തിഹീനമായ സാഹചര്യത്തിലാണ് പാചകം ചെയ്യാനുള്ള സ്ഥലം പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് ആരോപണം, ഹോട്ടലിന് പുറമെ പാചകശാലയിലും നാട്ടുകാര്‍ പ്രധിഷേധവുമായി എത്തി



ലൈസന്‍സ് നല്‍കിയതിനെപ്പറ്റി ഉദ്യോഗസ്ഥര്‍ തമ്മില്‍ പരസ്പരം പഴിചാരുകയാണ്. ആരുടെ പേരിലാണ് ലൈസന്‍സ് നല്‍കിയതെന്നു ചോദിച്ചാല്‍ നഗരസഭ സെക്രെട്ടറിയോടെ ചോദിക്കാന്‍ പറയും. അവിടെയെത്തിയാല്‍ ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം കുമാരനല്ലൂര്‍ സോണല്‍ ഓഫീസിലാണെന്നു പറയും. ഇവിടെ അന്വേഷിച്ചെത്തിയപ്പോള്‍ ഇന്നലെ ഉച്ചയോടെ ഹെല്‍ത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ആരെയും കണ്ടില്ല. വിവരം ഫോണില്‍ തിരക്കിയപ്പോള്‍ പറയാന്‍ കഴിയില്ലായെന്നും അറിയിച്ചു. ഹെല്‍ത്ത് സൂപ്പര്‍ വൈസറെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ ഇടതുപക്ഷ യൂണിയന്‍ ജീവനക്കാരെല്ലാം സമരത്തിലുമാണ്. ഇത് പൊലീസിന്റെ അന്വേഷണത്തെയും ബാധിക്കുന്നുണ്ട്. എന്നാല്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തത്തില്‍ നഗരസഭ ജീവനക്കാര്‍ പ്രതിഷേധത്തിലാണ്.


ഈ ഹോട്ടലിനെ കുറിച്ച്‌ ഒരു മാസം മുന്‍പും പരാതി ഉയര്‍ന്നിട്ടും അത് കണ്ടില്ലെന്ന് നടിക്കാതെ വീണ്ടും പ്രവര്‍ത്താനുമതി നല്‍കുകയായിരുന്നു. ഇതിനിടയില്‍ ഹോട്ടല്‍ ഉടമക്ക് രക്ഷപെടാനുള്ള സൗകര്യം ഒരുക്കി കൊടുക്കുന്നതായും ആക്ഷേപമുണ്ട്. ഭക്ഷ്യ വിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായ നിരവധി പേര്‍ ഹോട്ടല്‍ പാര്‍ക്കിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഒരു തവണ ഭക്ഷ്യ സുരക്ഷ വകുപ്പ് പിടിച്ചാല്‍ പേര് മാറ്റി വീണ്ടും കടകള്‍ പ്രത്യക്ഷപെടുന്നതാണ് ഇവരുടെ രീതി.

Previous Post Next Post
Kasaragod Today
Kasaragod Today