തൃശ്ശൂർ ഗുരുവായൂരില്‍ ലോഡ്ജ് മുറിയില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാസര്‍കോട് കള്ളാർ സ്വദേശികളായ 40 വയസുള്ള മുഹമ്മദ് ഷെരീഫ്, 36 വയസുള്ള സിന്ധു എന്നിവരാണ് മരിച്ചത്. ഗുരുവായൂർ പടിഞ്ഞാറേ നടയിലുള്ള ഗ്യാലക്സി ഇൻ ലോഡ്ജിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി 9.30 ഓടെയാണ് ഇരുവരും ദമ്പതികളെന്ന വ്യാജേന ഒരു ദിവസത്തേക്ക് ലോഡ്ജിൽ മുറിയെടുത്തത്.ഇന്ന് ഉച്ചക്ക് ഒരു മണിയായിട്ടും മുറി ഒഴിയാതായപ്പോൾ ജീവനക്കാർ .ജനൽ വഴി കമിതാക്കൾ താമസിച്ച റൂം നോക്കി .തുടർന്ന് രണ്ടു പേരേയും തൂങ്ങിയ നിലയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കാസർകോട് സ്വദേശികളാണെന്ന് മനസ്സിലായത്.
ജനുവരി 7 മുതൽ സിന്ധുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ കാസർകോട് രാജപുരം പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയില്‍ രാജപുരം പൊലീസ് യുവതിക്കായി അന്വേഷണം നടത്തിവരികയായിരുന്നു