കാസർഗോഡ് :ചെമ്മനാട് തളക്ലളായിലെ അഞ്ചുശ്രീ പാർവ്വതി എന്ന വിദ്യാത്ഥി ഭക്ഷ്യ വിഷഭാതയേറ്റ് മരിച്ചത് ഞെട്ടിപ്പിക്കുന്ന കാര്യമാണ് .ജനങ്ങൾ കൂടുതലായും ഹോട്ടലുകളെ ആശ്രയിക്കുന്ന ഈ കാലത്ത് ഹോട്ടലുകളിലെ വൃത്തിയും ഭക്ഷണശാലകളിലെ ജോലിക്കാരുടെ സ്വഭാവ ഗുണം വരെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട് .പല ഹോട്ടലുകളിലും നോർത്തിന്ത്യൻ സ് ആണ് കൂടുതലായും ജോലി ചെയ്യുന്നത് .യാതൊരു മനുഷ്യത്തവുമില്ലാത്ത തരത്തിലാണ് പല ഹോട്ടലുകളിലും ഭക്ഷണങ്ങളിൽ രുചി കൂട്ടാൻ വേണ്ടി മായങ്ങളും പല തരം അസൻ്റ്സുകളും ചേർക്കുന്നത് .
ഇതിനെതിരെ ഭക്ഷണ സുരക്ഷാ വിഭാഗത്തിൻ്റെ ദീവ്ര പരിശോധന അനിവാര്യമാണ് .ദുരന്തങ്ങൾ ഉണ്ടാവുബോൾ മാത്രമുള്ള പരിശോധനയ്ക്ക് പകരം അടിക്കടി പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ തയ്യാറാവണമെന്ന് നാഷണൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് ഹനീഫ് .പി എച്ച് ജനറൽ സെക്രട്ടറി ശാഹിദ് .സി എൽ എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു .