ലോറിയില്‍ കൊണ്ടുവന്ന് മാലിന്യം പൊതുസ്ഥലത്ത് തള്ളാന്‍ ശ്രമം

കാസര്‍കോട്: ലോറിയില്‍ കൊണ്ടുവന്ന് മാലിന്യം പൊതുസ്ഥലത്ത് തള്ളാന്‍ ശ്രമം. നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ 9.30 ഓടെ കൊറക്കോട് ബിലാല്‍ നഗറിലാണ് മാലിന്യം തള്ളാന്‍ ശ്രമിച്ചത്. സംഭവമറിഞ്ഞെത്തിയ വാര്‍ഡ് കൗണ്‍സിലര്‍ സെക്കീന മൊയ്തീന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ലോറി തടഞ്ഞ് വെച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്തു. കാസര്‍കോട് മാര്‍ക്കറ്റ് ഭാഗത്ത് നിന്നുള്ള മാലിന്യങ്ങള്‍ ഈ ഭാഗത്ത് കൊണ്ട് വന്ന് തള്ളാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
Previous Post Next Post
Kasaragod Today
Kasaragod Today