കാസര്‍കോട്: സ്വകാര്യ ബസില്‍ വെച്ച് വയോധികയുടെ സ്വര്‍ണ്ണമാലയും പണം അടങ്ങിയ പേഴ്‌സും മൊബൈല്‍ ഫോണും തട്ടിയെടുത്ത സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിനികളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെല്‍വേലി തൂത്തുക്കുടി മൂന്നാം മൈല്‍ സ്വദേശി നിഷ (28), സഹോദരി പാര്‍വതി (25) എന്നിവരെ ആദൂര്‍ എസ്.ഐ മധുസൂദനനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. മൈലാട്ടി എരുതുംകടവിലെ കാര്‍ത്യായനി (74) യുടെ മാലയും പണവുമാണ് കവര്‍ന്നത്. 2022 ഡിസംബര്‍ 3ന് രാവിലെയാണ് സംഭവം. ചെര്‍ക്കളയില്‍ നിന്നും മഞ്ചക്കലിലേക്ക് സ്വകാര്യ ബസില്‍ പോകുമ്പോഴാണ് കവര്‍ച്ച. മൂന്നര പവന്‍ സ്വര്‍ണമാലയും 400 രൂപ അടങ്ങിയ പഴ്‌സും മൊബൈല്‍ ഫോണുമാണ് മോഷ്ടിച്ചത്. പ്രതികള്‍ക്ക് തലശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
ചെർക്കള റൂട്ടിൽ ഓടുന്ന ബസ്സിൽ വെച്ച് വയോധികയുടെ പേഴ്സ് തട്ടിയെടുത്ത തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ
mynews
0