അണങ്കൂർ-ബെദിര മെക്കാഡം റോഡ്; ഓവുചാലും നടപ്പാതയും സ്ഥാപിക്കുക,എസ്ഡിപിഐഅണങ്കൂർ- ബെദിര മെക്കർഡം റോഡിന് സമാന്തരമായി ഓവുച്ചാൽ നിർമിക്കണമെന്ന ആവശ്യവുമായി എസ്ഡിപിഐ 

കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി വഴിയാത്രക്കാർ ഉപയോഗിക്കുന്ന ഈ റോഡിൽ, നടപ്പാതയോടു കൂടിയ ഓവുച്ചാൽ അടിയന്തിരമായി പണിയേണ്ടതുണ്ടെന്ന് അണങ്കൂർ ബ്രാഞ്ച് കമ്മിറ്റി യോഗത്തിൽ വിലയിരുത്തി.

നിലവിൽ മഴക്കാലത്ത് റോഡിന്റ വശങ്ങളിൽ, വെള്ളം കെട്ടിനിന്ന് റോഡ് തകരുന്ന സ്ഥിതിയുണ്ട്. കൂട്ടത്തിൽ റോഡിന്റെ വശങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നതും, സ്കൂൾ വിദ്യാർത്ഥികളെ വാഹനങ്ങൾ വെള്ളം തെറിപ്പിച്ച് പോകുന്നതും ഇവിടെ നിത്യ സംഭവം ആണ്. നടന്നു പോകാൻ കൃത്യമായ സഥലമില്ലാത്തതിനാൽ, വഴിയാത്രക്കാർ റോഡിലൂടെ നടന്നു പോകേണ്ട സ്ഥിതിവിശേഷവുമുണ്ട്.

ഇതിനെല്ലാം പരിഹാരമായി ഓവുചാൽ നിർമിച്ച്, അതിന് മുകളിൽ സ്ലാബ്ബിന്റ നടപ്പാത നിർമിച്ചാൽ നിരവധി പ്രശ്നങ്ങൾക്കാണ് പരിഹാരമാകുക.

ബന്ധപ്പെട്ടവർ സാധാരണക്കാർക്ക് വേണ്ടി ഈ പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് ബ്രാഞ്ച് പ്രസിഡന്റ് റഫീഖ് ബെദിര അഭിപ്രായപ്പെട്ടു.
Previous Post Next Post
Kasaragod Today
Kasaragod Today