വിദ്യാർത്ഥി നിയെ പീഡിപ്പിച്ച ആംബുലന്‍സ്‌ ഡ്രൈവര്‍ക്കെതിരെപോക്സോ കുറ്റം ചുമത്തി കേസെടുത്തു

കാഞ്ഞങ്ങാട്‌: ഹയര്‍
സെക്കണ്ടറി വിദ്യാര്‍
ത്ഥിനി അരയി പുഴ
യില്‍ ചാടി ജീവനൊടു
ക്കാന്‍ ശ്രമിച്ചതില്‍ സം 
ഭവത്തില്‍ ആംബുലന്‍
സ്‌ ഡ്രൈവര്‍ക്കെതിരെ
പോക്സോ കുറ്റം ചുമ
ത്തി കേസെടുത്തു.

ജില്ലാ ആശുപ്രതിയോട്‌ ചേര്‍ന്ന്‌ സര്‍വ്വീസ്‌ നടത്തുന്ന ദ്ര
സ്റ്റിന്റെ പേരിലുള്ള ആംബൂലന്‍സ്‌ ഡ്രൈവര്‍ മടിക്കൈ ക
ണ്ടംകുട്ടിച്ചാലിലെ എബിന്‍ (28)തിരെയാണ്‌ നീലേശ്വരം പോ
ലീസ്‌ കേസെടുത്ത്‌.

രണ്ടുദിവസം മുമ്പാണ്‌ വിദ്യാര്‍ത്ഥിനി അരയി പുഴയില്‍
ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്‌. സംഭവം കണ്ട നാട്ടുകാര്‍
പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്‌ കുട്ടി
യോട്‌ കാരണം അന്വേഷിച്ചപ്പോഴാണ്‌ യുവാവ്‌ പീഡിപ്പിച്ച
തായി വെളിപ്പെടുത്തിയത്‌.

ഇതോടെ പാര്‍ട്ടി പ്രാദേശിക നേതൃത്വം ഇടപെടുകയും

വനിതാനേതാക്കളുടെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയോട്‌ വി
ശദമായി സംസാരിക്കുകയും ചെയ്തപ്പോള്‍ ആംബുലന്‍സ്‌
ഡ്രൈവര്‍ പലവട്ടം പീഡിപ്പിച്ചതായും പറഞ്ഞു. തുടര്‍ന്ന്‌
പെണ്‍കുട്ടിയെ കാണ്‍സിലിംഗിന്‌ വിധേയമാക്കുകയും നീ
ലേശ്വരം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാ
തിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്താ
ണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തത്‌. തുടര്‍ന്ന്‌ പെണ്‍കുട്ടിയെ ജി
ല്ലാ ആശുപ്രതിയില്‍ വൈദ്യ പരിശോധനക്ക്‌ വിധേയമാക്കു
കയും കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും
ചെയ്തു.

പെണ്‍കുട്ടി ആത്മഹത്യക്ക്‌ ശ്രമിച്ച സംഭവം അറിഞ്ഞതോ
ടെ യുവാവ്‌ ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താനായി നീ
ലേശ്വരം പോലീസ്‌ അന്വേഷണം ഈര്‍ജ്ജിതമാക്കിയിട്ടുണ്ട്‌.
Previous Post Next Post
Kasaragod Today
Kasaragod Today