അംഗൺവാടി കുട്ടികളുടെ കലാപരിപാടിക്കിടെ നിയന്ത്രണം വിട്ട് ഓടിയ കുതിര വണ്ടി പാഞ്ഞുകയറി രണ്ട് വയസുകാരന് ഗുരുതര പരിക്ക്

 കാസർകോട് : അംഗൺവാടി കുട്ടികളുടെ കലാപരിപാടിക്കിടെ നിയന്ത്രണം വിട്ട് ഓടിയ കുതിര വണ്ടി പാഞ്ഞുകയറി രണ്ട് വയസുകാരന് ഗുരുതര പരിക്ക്. 

 ബേക്കൽ ഹദ്ദാദ് നഗറിലെ മഗ്സി സിറയുടെ മകൻ മുഹമ്മദ് ഷാസിലിനാണ് പരിക്കേറ്റത്. തലക്കും മുഖത്തും പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം. അംഗനവാടി കുട്ടികളുടെ കലാപരിപാടികൾ നടന്ന കെൻസ ഹാളിന് മുന്നിൽ വെച്ച് കുതിര വണ്ടി നിയന്ത്രണം വിട്ട് കുട്ടിയുടെ ദേഹത്തിലൂടെ പാഞ്ഞു കയറുകയായിരുന്നു.


സംഭവത്തീൽ കുതിര വണ്ടിക്കാരന്റെ പേരിൽ മേൽപ്പറമ്പ

പൊലീസ് കേസെടു


ത്തു.

Previous Post Next Post
Kasaragod Today
Kasaragod Today