കളനാട് റെയില്‍വെ സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനിന്റെ സ്റ്റോപ്പ് പുന:സ്ഥാപിച്ചു


 കാറളം(തൃശ്ശൂര്‍): ഒരുകുടുംബത്തിലെ മൂന്നുപേരുടെ ആത്മഹത്യ ഉള്‍ക്കൊള്ളാനാകാതെ പ്രദേശവാസികള്‍. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന്‍ (62), ഭാര്യ മിനി (53), മകന്‍ ആദര്‍ശ് (18) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി പത്തരയോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുള്ളതായി അറിവില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മൂത്ത കുട്ടിയും ആദര്‍ശും തമ്മില്‍ പത്തുവയസ്സിലേറെ വ്യത്യാസമുണ്ട്.വീടിന്റെ മുന്‍വശത്തുള്ള പലചരക്കുകട അടച്ചശേഷം സമീപത്തുള്ള ബന്ധുവീട്ടിലെത്തി തങ്ങള്‍ ഒരിടംവരെ പോകുകയാണെന്ന് പറഞ്ഞാണ് മോഹനന്‍ വീട്ടിലേക്ക് മടങ്ങിയത്. രാത്രി മോഹനനെ അന്വേഷിച്ച് വന്നയാള്‍ കോളിങ് ബെല്ലടിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനാല്‍ സംശയം തോന്നി ബന്ധുക്കള്‍ വീടിന്റെ പിന്നിലെ വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണ് ആദര്‍ശിനെയും മോഹനനെയും ഹാളിലും മിനിയെ സമീപത്തെ മുറിയിലെയും ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദര്‍ശിന്റെ കൈയില്‍ മുറിവുപറ്റിയ നിലയിലായിരുന്നു.


കാറളം സ്‌കൂളിലെ വി.എച്ച്.എസ്.ഇ. വിദ്യാര്‍ഥിയാണ് ആദര്‍ശ്. മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരുകയാണ്. കാട്ടൂര്‍ സി.ഐ. ഋഷികേശന്‍ നായര്‍, എസ്.ഐ.മാരായ അരിസ്റ്റോട്ടില്‍, മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി. വിദേശത്തായിരുന്ന മകള്‍ മിഷ സംഭവമറിഞ്ഞ് ഭര്‍ത്താവ് സുമേഷിനൊപ്പം നാട്ടിലെത്തിയിട്ടുണ്ട്.

Previous Post Next Post
Kasaragod Today
Kasaragod Today