സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കൊള്ളയടിച്ച കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാക്കളെ കാപ്പ ചുമത്തി ജയിലിലടച്ചു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ദേശീയ പാതയില്‍ വെച്ച് മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കൊള്ളയടിച്ച കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായ രണ്ട് വയനാട് സ്വദേശികളെ കാപ്പ ചുമത്തി ജയിലിലടച്ചു. വയനാട് പുല്‍പ്പള്ളി മൂന്നുപാലം ചക്കാലക്കലിലെ സുജിത് (26), പനമരം നടവയല്‍ പാത്തിപ്പാക്കലിലെ ജോബീഷ് ജോസഫ്(23) എന്നിവര്‍ക്കെതിരെയാണ് വയനാട് ജില്ലാ പൊലീസ് മേധാവി ആനന്ദ് ആറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ കലക്ടര്‍ കാപ്പ ചുമത്തി ഉത്തരവിട്ടത്. കാസര്‍കോടിന് പുറമെ വയനാട്, തൃശൂര്‍, മലപ്പുറം ഭാഗങ്ങളിലും ഇവര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച കേസില്‍ സുജിത് രണ്ടാം പ്രതിയും ജോബിഷ് ഏഴാം പ്രതിയുമാണ്.
Previous Post Next Post
Kasaragod Today
Kasaragod Today