സീതാംഗോളി: നാല് ദിവസം മുമ്പ് വിരമിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ പിക്കപ്പ് വാനിടിച്ച് മരിച്ചു. സീതാംഗോളി മുഖാരിക്കണ്ടത്തെ ഗോപാല മണിയാണി (60) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ ബസിറങ്ങി വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ മുഖാരിക്കണ്ടത്തില്‍ വെച്ച് അമിത വേഗതയില്‍ വന്ന പിക്കപ്പ് വാന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപാല മണിയാണിയെ നാട്ടുകാര്‍ കുമ്പളയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സീതാംഗോളി കിന്‍ഫ്രാ ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. കഴിഞ്ഞ മാസം 28നാണ് വിരമിച്ചത്. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: ശാരദ. മക്കള്‍: അശോകന്‍, രവി കിരണ്‍.
സെക്യൂരിറ്റി ജീവനക്കാരന്‍ പിക്കപ്പ് വാനിടിച്ച് മരിച്ചു
mynews
0