ബദിയടുക്ക: മംഗളൂരുവില്‍ മാന്യയിലെ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ വാനിടിച്ച് ഭര്‍ത്താവ് മരിച്ചു. മാന്യ ചെര്‍ളടുക്കയിലെ റിട്ട.അധ്യാപകരായ നാരായണന്റെയും സുശീലയുടെയും മകന്‍ ശശി കിരണ്‍(42) ആണ് മരിച്ചത്. ശശി കിരണിന്റെ ഭാര്യ പ്രിയദര്‍ശിനിയെ ഗുരുതരനിലയില്‍ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.45 മണിയോടെ മംഗളൂരു നന്ദൂരിലാണ് അപകടമുണ്ടായത്. ശശികിരണ്‍ മംഗളൂരുവിലെ സ്വകാര്യസ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പ്രിയദര്‍ശിനി മംഗളൂരു കൊശമറ്റം ഫൈനാന്‍സില്‍ ജീവനക്കാരിയാണ്. ശശികിരണ്‍y ജോലി കഴിഞ്ഞ് ഭാര്യയെയും കൂട്ടി കദ്രി പാര്‍ക്കിന് സമീപത്തെ വീട്ടിലേക്ക് ബൈക്കില്‍ തിരിച്ചുപോകുകയായിരുന്നു. നന്ദൂര്‍ സര്‍ക്കിളിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട വാന്‍ രണ്ട് ബൈക്കുകളില്‍ ഇടിച്ച ശേഷമാണ് ശശികിരണും പ്രിയദര്‍ശിനിയും സഞ്ചരിക്കുകയായിരുന്ന ബൈക്കിലിടിച്ചത്. മറ്റ് രണ്ട് ബൈക്കുകളില്‍ ഉണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു. റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശശികിരണ്‍ മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: പ്രേം കിരണ്‍, രവി കിരണ്‍. മംഗളൂരു പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.
ചെർളടുക്ക സ്വദേശി മംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു, ഭാര്യ യ്ക്ക് ഗുരുതരം
mynews
0