മദ്യ ലഹരിയിൽ അയൽവാസി യെ കുത്തിപ്പരിക്കേൽപിച്ചു, പ്രതി അറസ്റ്റിൽ

മേല്പറമ്പ: മീത്തല്‍ മാങ്ങാട് കൂളിക്കുന്ന് എം എ ക്വാര്‍ട്ടേഴ്‌സില്‍ തൊട്ടടുത്ത റൂമിലെ താമസക്കാരനെ മദ്യലഹരിയില്‍ അയല്‍വാസിയായ യുവാവ് കുത്തി പരിക്കേല്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിക്കാണ് സംഭവം. ഒരേ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനെയാണ് മദ്യലഹരിയില്‍ യുവാവ് ബഹളം വെക്കുന്നതു കണ്ട് തടയാന്‍ ചെന്നപ്പോള്‍ കുത്തിപ്പരിക്കേല്പിച്ചത്. കൂളിക്കുന്ന് മീത്തല്‍ മാങ്ങാട് എം എ ക്വാര്‍ട്ടേഴ്‌സിലെ സുരേഷ് പി ജെ് (34) എന്നയാളെ തൊട്ടടുത്ത റൂമിലെ താമസക്കാരനായ ഇബ്രാഹിം എം (35) എന്നയാള്‍ മദ്യലഹരിയില്‍ കത്തി കൊണ്ട് കുത്തി പരിക്കേല്പിക്കുകയായിരുന്നു

വിവരമറിഞ്ഞ് ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍ കുമാറിന്റെ നിര്‍ദേശ പ്രകാരം മേല്പറമ്പ സിഐ ടി ഉത്തംദാസിന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി ഇബ്രാഹിമിനെ കസ്റ്റഡിയിലെടുത്തു. 
ഇടതു കൈ മസിലിനും വലത് ചുമലിനും കുത്ത് കൊണ്ട് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുരേഷിന്റെ പരാതിയില്‍ ഇബ്രാഹിമിനെതിരെ വധശ്രമത്തിന് മേല്പപറമ്പ പോലീസ് കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തില്‍ സിഐ ഉത്തംദാസിനൊപ്പം എസ്‌ഐ അനുരൂപ് ഗ്രേഡ് എസ് ഐ ശശിധരന്‍പിള്ള സിവില്‍ പോലീസു ഉദ്യോഗസ്ഥരായ രാമചന്ദ്രന്‍ നായര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം വ്യാഴാഴ്ച ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് മേല്പറമ്പ പോലീസ് അറിയിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today