പയ്യന്നൂര്‍: ദേശീയപാതയില്‍ എടാട്ട് ഗ്യാസ് സിലണ്ടറുമായി പോകുകയായിരുന്ന ലോറിയും മരം കയറ്റി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് ഗ്യാസ് സിലണ്ടർലോറി ഡ്രൈവർക്ക് പരിക്ക്.
കാസര്‍ഗോഡ് കുമ്പള സ്വദേശി നിധീഷി(29)നാണ് പരിക്കേറ്റത്.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം
.പരിക്കേറ്റ ഇയാളെ നാട്ടുകാർ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.മംഗലാപുരത്തേക്ക് ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിപോവുകയായിരുന്ന ലോറിയും മംഗലാപുരത്തുനിന്ന് മരം കയറ്റി വരികയായിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തിയിരുന്നു.