ഉദുമ: ലോഡ്ജ് മുറിയില്‍ തനിച്ച് താമസിക്കുന്ന ആളെ മരിച്ചനിലയില്‍ കണ്ടെത്തി. കളനാട് റോസ് ഗാര്‍ഡന്‍ കോട്ടേജിലെ ശ്രീധരന്‍നായരു
ടെ മകന്‍ എം.കെ.പ്രസാദ്(47) നെയാണ് ബാരയിലെ ടിപ്ടോറിയ ലോഡ്ജിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. ഏറെ നാളായി പ്രസാദ് ഈ ലോഡ്ജിലാണ് താമസിക്കുന്നത്. ഇന്നലെ പുറത്തുകാണാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ മുറി തുറന്ന് നോക്കിയപ്പോഴാ
ണ് ഇയാളെ മരിച്ചനിലയില്‍ കാണുന്നത്. ലോഡ്ജ് ഉടമ ചെമ്മനാട് വാണിയൂര്‍മൂലയി
ലെ ഇ്രബാഹിമിന്റെ പരാതി യില്‍ മേല്‍പ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.