ആദൂര്‍: ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. പിടിയിലായ ത് നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതി. അടൂര്‍ പാണ്ടി തലയനടുക്കത്തെ അബ്ദുള്‍ ഖാദറി(39)നെയാണ് ആദൂര്‍ എസ്.ഐ. ബാലു വി നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അബ്ദുള്‍ ഖാദറിന്റെ വീട്ടില്‍ ഹാഷിഷ് ഓയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. മൂന്നരഗ്രാം ഹാഷിഷ് ഓയിലാണ് പൊലീസ് പിടികൂടിയത്. അബ്ദുള്‍ ഖാദര്‍ എറണാകുളം, തിരുവനന്തപുരം, കര്‍ണാടക എന്നിവിടങ്ങളിലായി നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേഷ്, ചന്ദ്രന്‍ ചേരിപ്പാടി, സുരേഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ, പിടിയിലായ ത് നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതി
mynews
0