വിഷം കഴിച്ച യുവതി മരിച്ചു

ബദിയടുക്ക: വിഷം കഴിച്ച യുവതി മരിച്ചു. കുമ്പഡാജെ കജ കരക്കാട് പട്ടികജാതി കോളനിയിലെ നാരായണ-ലളിത ദമ്പതികളുടെ മകള്‍ ശ്വേത(26)യാണ് മരിച്ചത്. ബദിയടുക്കയിലെ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരിയായ ശ്വേതയെ കഴിഞ്ഞ ദിവസമാണ് വീട്ടിനകത്ത് വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. ആദ്യം കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്. സഹോദരങ്ങള്‍: ശ്വേതേശ, ശ്വേതാക്ഷി, ശ്വേതാക്ഷിണി, ശ്രേയസ്.
Previous Post Next Post
Kasaragod Today
Kasaragod Today