ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഉദിനൂര്‍ മാപ്പിടച്ചേരി സ്വദേശി സുദര്‍ശന്‍ (37) ആണ് മരിച്ചത്. ഇന്ന് രാവിലെ ചിത്താരി റെയില്‍വേ ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടത്. സി.പി.എം തോട്ടുകര ബ്രാഞ്ച് സെക്രട്ടറിയാണ്. ഇന്നലെ രാത്രി വീട്ടില്‍ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. അമ്മ ലക്ഷ്മിയ്‌ക്കൊപ്പമാണ് താമസം. ഇന്നു രാവിലെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് കാഞ്ഞങ്ങാട്ട് ട്രെയിന്‍ തട്ടി മരിച്ച വിവരം അറിയുന്നത്. വാര്‍ക്ക തൊഴിലാളിയാണ്. അച്ഛന്‍: പരേതനായ എ.കെ നാരായണന്‍. സഹോദരങ്ങള്‍: വിവേകന്‍, നന്ദന്‍, ലീല, ചിത്ര, രജനി. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Previous Post Next Post
Kasaragod Today
Kasaragod Today