കാസര്‍കോട്: 300 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. നുള്ളിപ്പാടിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് ഷാനവാസ് (22) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ഏഴരയോടെ കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍, എസ്.ഐ വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ കാസര്‍കോട് കോട്ടക്കണ്ണി റോഡില്‍ നടത്തിയ പരിശോധനയിലാണ് സംശയ സാഹചര്യത്തില്‍ കണ്ട ഷാനവാസിനെ പിടികൂടിയത്. തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയത്.
300 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു
mynews
0