ഉളിയത്തടുക്ക:ശിരിബാഗിലു സ്കൂൾ അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യവുമായി കുട്ടികൾ പ്രധാന മന്ത്രിക്ക് കത്തയച്ചു.
105 വർഷമായ ശിരിബാഗിലു ജി. ഡബ്ലിയു. എൽ.പി.സ്കൂൾ അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യവുമായി പിടിഎയും, അധ്യാപകരും, കുട്ടികളും നാട്ടുകാരും ചേർന്ന്
വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് ഭീമ ഹരജി നൽകിയിരുന്നു.ആ ഹരജിയിന്മേൽ ഒരു പരിഹാര നടപടിയും ഉണ്ടായിട്ടില്ലാ. തുടർന്ന് അതിന്മേൽ അഞ്ചാം തരത്തിൽ പഠിക്കുന്ന കുട്ടികൾ ഇതേ സ്കൂളിൽ തുടർന്ന് പഠിക്കുന്നതിനായി സ്കൂൾ അപ്ഗ്രേഡ് ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. അതിൻമേൽ ഇത് വരെ ഒരു മറുപടിയും വന്നില്ലാ,തുടർന്ന് കുട്ടികളും ജനകിയ ആക്ഷൻ കമ്മറ്റിയും പി ടി എ' യുടെ നേതൃത്വത്തിൽ കുട്ടികൾ പ്രധാന മന്ത്രിക്ക് കത്തയച്ചു. മധൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്‌റ്റാൻറ്റിംങ് കമ്മിറ്റി ചെയർമാൻ ഉമേഷ് ഗട്ടി ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ മാരായ ബഷീർ സി എം, ഹബീബ് ചെട്ടുംകുഴി, സക്കരിയ കുന്നിൽ ,സുമയ്യ ,ആശോകൻ ,ഹാരിസ് ഉളിയത്തടുക്ക എന്നിവർ നേതൃത്വം നൽകി.
105വർഷം പിന്നിട്ട ഈ സ്കൂൾ അപ് ഗ്രേഡ് ചെയ്യണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് കാലങ്ങളായി. അതിന്ന് വേണ്ടി നിരവധി സമരങ്ങളാണ് നടന്നിട്ടുള്ളത് നിരാശ തന്നെയായിരുന്നു ഫലം. ഇപ്പോൾ സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ ജനകീയ ആക്ഷൻ കമ്മറ്റി രൂപികരിച്ച് രക്ഷിതാക്കളും നാട്ടുകാരും കൂടി സമരത്തിന്ന് തുടക്കം കുറിച്ചിരി ക്കുകയാണ് എല്ലാസൗകര്യവും കൂടിയ ഈ സ്കൂൾ എന്ത് കൊണ്ട് അപ്ഗ്രേഡ് ചെയ്യാത്തത് എന്ന ചോദ്യം ഇവിടെ ബാ ക്കിയാവുന്നു. സർക്കാരിന്റെ കനിവും കാത്തിരിക്കുകയാണ് ഇവിടുത്തെ രക്ഷിതാക്കളും കുട്ടികളും നാട്ടുകാരും.