കെട്ടിട നിർമാണ പെർമിറ്റ്‌ഫീസ് വർദ്ധനവ് പിൻവലിക്കണം : ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ്‌

കോളിയടുക്കം : സാധാരണ ജനങ്ങൾക്ക് ഒരിക്കലും താങ്ങാൻ പറ്റാത്ത രൂപത്തിൽ നടപ്പിലാക്കിയ കെട്ടിട നിർമാണ അപേക്ഷ പെർമിറ്റ്‌ ഫീസുകളുടെ വരദ്ധനവ് പിണവലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ വൈസ്പ്രസിഡണ്ടും ചെമനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ടുമായ സുഫൈജ അബൂബക്കർ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
നികുതി വർദ്ധനവിനൊപ്പം കെട്ടിട നിർമാണ ഫീസുകൾ പത്തും ഇരുപതും മുപ്പതും ഇരട്ടിയായി നിശ്ചയിച്ച വർദ്ധനവ് സാധാരണ ജനങ്ങൾക്ക്‌ താങ്ങാൻ കഴിയുന്നതിലും അപ്പുറമാണെന്ന് സുഫൈജ അബൂബക്കർ നിവേദനത്തിലൂടെ പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today