കാസര്‍കോട്: കാസര്‍കോട് അഡൂരിൽ 2 കുട്ടികൾ പുഴയിൽ മുങ്ങി മരിച്ചു. അഡൂര്‍ ദേവരഡുക്കയിലെ ശാഫിയുടെ മകന്‍ മുഹമ്മദ് ആശിഖ് (ഏഴ്), യൂസുഫ് എന്ന ഹസൈനാറിന്റെ മകന്‍ മുഹമ്മദ് ഫാസില്‍ (ഒമ്പത്) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയർടെയാണ് സംഭവം. അഡൂര്‍ ദേവരഡുക്കയിലെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികൾ. മുങ്ങിത്താഴുന്നത് കണ്ട് പുഴക്കരയില്‍ ഉണ്ടായിരുന്ന മറ്റുകുട്ടികള്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.