ഉപ്പള: ചൂണ്ടയിടുന്നതിനിടെ പുഴയില്‍ വീണ് ജോഡ്ക്കല്‍ സ്വദേശി മരിച്ചു. ജോഡ്കല്ലിലെ കൂലി തൊഴിലാളി ശേഖര്‍ (48) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ പത്വാടി പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം ചൂണ്ടയിടുന്നതിനിടെയാണ് കാല്‍ വഴുതി പുഴയില്‍ വീണത്. മുങ്ങിത്താണ ശേഖറിനെ മറ്റുള്ളവര്‍ ഉടനെ പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: മീനാക്ഷി. മക്കള്‍: പ്രശാന്ത്, കന്യ, പ്രസാദ്.
ചൂണ്ടയിടുന്നതിനിടെ കാൽവഴുതി പുഴയില്‍ വീണ് മരിച്ചു
mynews
0