ഉപ്പള: ഉപ്പളയും മഞ്ചേശ്വരവും മയക്കുമരുന്നിന്റെ കേന്ദ്രമായി മാറുന്നു. കര്‍ണാടകയില്‍ നിന്ന് ഉപ്പളയിലേക്ക് ഓട്ടോയില്‍ കടത്തികൊണ്ടു വന്ന രണ്ടര ഗ്രാം എം.ഡി.എം.എയുമായി കര്‍ണാടക സ്വദേശികളായ രണ്ട് പേരെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ ബി.സി. റോഡ് സ്വദേശികളായ മുഹമ്മദ് ഇംത്യാസ് (38), മുഹമ്മദ് ജുനൈദ് (29) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി കെദംബാടി ഭാഗത്ത് നിന്ന് കുഞ്ചത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഓട്ടോ കസ്റ്റഡിയിലെടുത്തു. ഉപ്പള ഭാഗത്ത് വിതരണം ചെയ്യാനാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് പ്രതികളുടെ മൊഴി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് പിടികൂടിയിട്ടുള്ളതും ഉപോഗിക്കുന്നവരെ അറസ്റ്റ് ചെയ്തതും ഉപ്പളയിലും മഞ്ചേശ്വരത്തുമാണ്. രാത്രി കാലങ്ങളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ മൂന്ന് എസ.ഐമാര്‍ പരിശോധന നടത്തുന്നുണ്ട്. പൊലീസിനെ സഹായിക്കാനായി മൂന്ന് രഹസ്യ വിഭാഗം ഉദ്യോഗസ്ഥരും രംഗത്തുണ്ട്. സി.ഐക്ക് പുറമെ എസ്.ഐമാരായ നിഖില്‍, കാസിം, ആരിഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഓട്ടോയില്‍ കടത്തികൊണ്ടു വന്ന എം.ഡി.എം.എയുമായി കര്‍ണാടക സ്വദേശികളായ രണ്ട് പേർ പിടിയിൽ
mynews
0