ബന്ധുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ച് വയസുകാരി മുങ്ങി മരിച്ചു

മുള്ളേരിയ: ബന്ധുക്കളോടൊപ്പം കുളിക്കുന്നതിനിടയിൽ അഞ്ച് വയസുകാരി പുഴയിൽ മുങ്ങി മരിച്ചു. കാറഡുക്ക കർമ്മന്തൊടിയിലെ മൊയ്തീൻ കുഞ്ഞിയുടെ മകൾ ഫാത്തിമത്ത് മെഹ്സയാണ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ അടുക്കാത്തൊട്ടിയിലെ പയസ്വിനി പുഴയിലാണ് സംഭവം.ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Previous Post Next Post
Kasaragod Today
Kasaragod Today