ഉഡുപ്പിയിൽ പുഴയില്‍ കക്ക വാരുന്നതിനിടെ നാല് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

മംഗളൂരു: പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബന്ധുവീട്ടില്‍ എത്തിയ നാല് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.ഉഡുപ്പി ബ്രഹ്‌മവാര്‍ താലൂക്കിലെ ഹാരാഡി ഗ്രാമത്തിലെ കിനിയാരകുദ്രുവില്‍ പുഴയില്‍ കക്ക വാരുന്നതിനിടെയാണ്നാല് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചത്ഇ വരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
മുഹമ്മദ് സുഫാന്‍ (20), മുഹമ്മദ് ഫൈസാന്‍ (18), മുഹമ്മദ് ഇബാദ് (25) എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാത്രിയും മുഹമ്മദ് ഫര്‍ഹാന്റെ (16) മൃതദേഹം തിങ്കളാഴ്ചയുമാണ് കണ്ടെത്തിയത്.
നാലുപേരും ബന്ധുക്കളായ തീര്‍ത്ഥഹള്ളിയിലെ സാഹില്‍ ഖാദര്‍, കോപ്പയിലെ മാഹിം, അദ്ദഗദ്ദെയിലെ ഷാഹില്‍ എന്നിവര്‍ക്കൊപ്പം ഹൂഡേയില്‍ നിന്ന് കുക്കുഡെ കുദ്രുവിലേക്ക് ബോട്ട് സവാരിക്ക് പോയവരാണ്. പിന്നീട് ഇവര്‍ കിണിയാറകുദ്രുവിലെത്തി പുഴയില്‍ നിന്ന് കക്ക വാരാന്‍ പോയി. ബോട്ട് ഒരിടത്ത് നങ്കൂരമിട്ട് പുഴയുടെ ആഴമേറിയ ഭാഗത്തേക്ക് പോയാണ് ഇവര്‍ കക്ക വാരാന്‍ തുടങ്ങിയത്. ഇതിനിടയില്‍ ഇവര്‍ ഒഴുക്കില്‍ പെടുകയായിരുന്നു. നാല് യുവാക്കളില്‍ ഒരാള്‍ മുങ്ങിമരിക്കുമ്പോള്‍ മറ്റുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഞായറാഴ്ച രാത്രിയോടെ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത്. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും സംഘവും തിങ്കളാഴ്ച ഫര്‍ഹാന്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബന്ധുവീട്ടില്‍ എത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. ഫൈസാന്‍ കല്ലിയന്‍പൂര്‍ മിലാഗ്രസ് കോളേജില്‍ രണ്ടാം പി.യു വിദ്യാര്‍ഥിയും സുഫാന്‍ ശൃംഗേരിയില്‍ രണ്ടാം ഡിഗ്രി വിദ്യാര്‍ത്ഥിയും ഫര്‍ഹാന്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.
Previous Post Next Post
Kasaragod Today
Kasaragod Today