കാസർകോട് :ചെറിയപെരുന്നാളിന്റെ ആരവങ്ങൾ അവസാനിച്ച് ഒരു ദിവസം പിന്നിടും മുമ്പ്
ചിറകുകൾ വിടർത്തി പറക്കാൻ ഒരുങ്ങി നിന്ന മെഹ്സ മോളുടെ വിയോഗം മനസ്സിലൊരു നൊമ്പരമായി നിലനിൽക്കുന്നു.
പുത്തനുടുപ്പുകൾ ധരിച്ച്
കുഞ്ഞിക്കൈകളിൽ മൈലാഞ്ചി അണിഞ്ഞു
ചെറിയപെരുന്നാളിനെ വരവേറ്റ മെഹ്സ മോൾ...
പക്ഷെ, ആ പെരുന്നാളിന്റെ പൊലിവ് മായും മുമ്പ് അവളുടെ ആത്മാവ് സ്വർഗീയാരാമത്തിൽ വട്ടമിട്ട് പറന്നു തുടങ്ങിയിരുന്നു
കുടുംബത്തെയും മറ്റുള്ളവരെയും താങ്ങാനാവാത്ത ദുഃഖത്തിൽ ആഴ്ത്തിയാണ് പയസ്വിനി പുഴയുടെ ആഴങ്ങളിൽ നീ മാഞ്ഞു പോയത്
വാവിട്ട് കരയുന്ന വല്യുപ്പ
കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി പൊന്നുമോളുടെ ഉപ്പ, പൊട്ടിക്കരയുന്ന മാതാവ്,
വിയോഗം ഇനിയും വിശ്വസിക്കാനാവാതെ വിതുമ്പുന്ന കുടുംബാംഗങ്ങൾ...
എങ്ങിനെ നമുക്കവരെ ആശ്വസിപ്പിക്കാനാവും...
പൂമ്പാറ്റയെ പോലെ പറന്നകന്നു പോയ മെഹ്സ മോൾക്ക് സ്വർഗ്ഗീയ സന്തോഷവും ആ കുടുംബത്തിന് ക്ഷമയും സമാധാനവും നൽകണമേ ,എന്ന പ്രാർത്ഥനയോടെ