ഉദുമ കളനാട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി തൂണിലിടിച്ച് വീട്ടമ്മ മരിച്ചു. ബേക്കല്‍ മൗവ്വലിലെ റുക്‌സാന(58)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകന്‍ റസൂല്‍(25), ഓട്ടോ ഡ്രൈവര്‍ സിറാജ്(50) എന്നിവരെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. കാസര്‍കോട്ടെ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടത്.
കളനാട് ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു, മകനും ഡ്രൈവർ ക്കും ഗുരുതരം
mynews
0