കാസര്‍കോട്: ട്രെയിനിൽ സ്വർണക്കടത്ത്. ഒന്നരക്കോടിയോളം രൂപയുടെ സ്വര്‍ണ്ണവുമായി രാജസ്ഥാന്‍ സ്വദേശി കാസർകോട് പിടിയിൽ.
മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസില്‍ യാത്രചെയ്യുകയായിരുന്ന രാജസ്ഥാന്‍ ജാലൂര്‍ ജൂന്‍ജാനി സ്വദേശി ബാവരറാം (29) ആണ് പിടിയിലായത്. കാസര്‍കോട് റെയില്‍വേ എസ്.ഐ രജികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജയന്‍, സിവില്‍ പൊലീസ് ഓഫീസര്‍ പ്രവീണ്‍ പീറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു പരിശോധന. രണ്ട് കിലോയോളം സ്വര്‍ണ്ണമാണ് കണ്ടെത്തിയത്. രേഖകള്‍ പരിശോധിച്ചുവരികയാണ്. ജി.എസ്.ടി ഓഫീസര്‍ ഷാജിയുടെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.