നിരവധി കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

കാസറഗോഡ്.നിരവധി കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു വിദ്യാനഗർ അണങ്കൂർ ടിവി സ്റ്റേഷൻ റോഡിലെ ഹനീഫയുടെ മകൻ അഹമ്മദ് കബീറിനെ (23) യാണ് കാസറഗോഡ് ടൗൺ
സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി .അജിത്കുമാർ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കാസറഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം, വധശ്രമം കേസുകളും ബദിയടുക്കയിൽ കഞ്ചാവ് കടത്ത് കേസിലും വിദ്യാനഗർ സ്റ്റേഷനിലുമുള്ള കേസുകളിൽ ഉൾപ്പെട്ട് പൊതുജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും സ്വത്തിനും ഭീഷണിയായും നിയമ വ്യവസ്ഥയെ വെല്ലു വിളിച്ചും പൊതുജന സമാധാനത്തിന് ഇപ്പോഴും ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കാസർഗോഡ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐ. പി .എസിൻ്റെ ഓപ്പറേഷൻ ക്ലീൻ കാസർഗോഡ് പദ്ധതിയുടെ ഭാഗമായുള്ള നിർദ്ദേശ പ്രകാരം പ്രതിക്കെതിരെ റിപ്പോർട്ട് സമർപ്പിക്കുകയും ജില്ല കളക്ടറുടെ ഉത്തരവ് പ്രകാരം പ്രതിക്കെതിരെ കാപ്പ ചുമത്തി യാണ്കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്.നേരത്തെകണ്ണൂർ ജയിലിൽ നിന്ന് കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ ഇയാൾ പോലീസുകാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട സംഭവവുമുണ്ടായിരുന്നു
Previous Post Next Post
Kasaragod Today
Kasaragod Today