തളങ്കര സ്വദേശി കാഞ്ഞങ്ങാട് വാഹനാപകടത്തിൽ മരിച്ചു

കാഞ്ഞങ്ങാട് :തളങ്കര സ്വദേശി കാഞ്ഞങ്ങാട് വാഹനാപകടത്തിൽ മരിച്ചു. തളങ്കര സ്വദേശി യും ചെട്ടുംകുഴിയിൽ താമസക്കാരനായ മുഹമ്മദ് ഷബാബ് 25 ആണ് മരിച്ചത്. 

പുതിയ കോട്ടയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം.

 വിനായക ടാക്കീസിന് സമീപം ബീഡിക്കമ്പനിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ഗ്യാസ് സിലിണ്ടർ കയറ്റിയിന്ന
ലോറിക്ക് പിന്നിൽ കാറിടിക്കുകയായിരുന്നു. കാർ യാത്രക്കാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. യുവാവ് തനിച്ചായിരുന്നു കാറിലുണ്ടായിരുന്നത്. എറണാകുളത്ത് നിന്നും കാസർകോട്ടേക്ക് മടങ്ങുകയായിരുന്നു കാറെന്നാണ് വിവരം.
Previous Post Next Post
Kasaragod Today
Kasaragod Today