കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ഥിയെ
തട്ടിക്കൊണ്ടു പോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത മുസ്‌ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു,
തട്ടിക്കൊണ്ടു പോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത മുസ്‌ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു,
കാസര്‍കോട് ജില്ലയിലെ മുളിയാര്‍ ഗ്രാമപഞ്ചായത്ത് അംഗവും ലീഗ് നേതാവുമായ എസ്.എം.മുഹമ്മദ് കുഞ്ഞിക്ക് (58) എതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത് .
മുഹമ്മദ് കുഞ്ഞിയുടെ കൂട്ടാളി തൈസീര്‍ എന്നയാള്‍ക്കെതിരെയും പീഡനക്കുറ്റം ചുമത്തി. തട്ടിക്കൊണ്ടുപോയതിനു പിന്നാലെ ആണ്‍കുട്ടിക്ക് ലഹരി നല്‍കുകയും പീഡിപ്പിക്കുകയും ചെയ്തത് തൈസീര്‍ ആണെന്നു പൊലീസ് പറഞ്ഞു. പിന്നീട് ആണ്‍കുട്ടിയെ മുഹമ്മദ് കുഞ്ഞിക്കു കൈമാറുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
''രണ്ടു പരാതികളാണു കുട്ടി നല്‍കിയിട്ടുള്ളത്. ഒരെണ്ണം മുഹമ്മദ് കുഞ്ഞിക്കും മറ്റൊരെണ്ണം തൈസീറിനും എതിരെയാണ്. പരാതിയുടെ അടിസ്ഥാനത്തിലെടുത്ത രണ്ടു കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന്പോ ആദൂർ പോലീസ്പ റഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ 11ന് മുഹമ്മദ് കുഞ്ഞി വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോവുകയും വീടിനടുത്തുള്ള ക്രഷറില്‍ എത്തിച്ച് പീഡിപ്പിക്കുകയും ചെയ്‌തെന്നാണു പരാതിയില്‍ പറയുന്നത്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്.