മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 40 വര്‍ഷം കഠിന തടവും പിഴയും

കാസര്‍കോട്: മൂന്നര വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) 40 വര്‍ഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.
മാവില കടപ്പുറത്തെ കെ. ഷാജി (38)യെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധിക തടവ് അനുഭവിക്കണം. 2019 ജനുവരി 14ന് രാവിലെ 10നും ഒന്നിനുമിടയിലുള്ള സമയത്താണ് സംഭവം. ചന്തേര പൊലീസാണ് കേസന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി.
Previous Post Next Post
Kasaragod Today
Kasaragod Today