പ്രതിഷേധത്തിനിടെ കാസർകോട്ട് കേരളസ്റ്റോറി പ്രദർശിപ്പിച്ചു, തിയേറ്ററിൽ കനത്ത പോലീസ് കാവൽ

കാസര്‍കോട: ശക്തമായ പ്ര
തിഷേധങ്ങള്‍ക്കും വിവാദ
ങ്ങള്‍ക്കുമിടയില്‍ ദി കേരള
സ്റ്റോറിയുടെ പ്രദര്‍ശനം കാ
സര്‍കോട്ടെ തിയേറ്ററില്‍ ആ
രംഭിച്ചു. കാസര്‍കോട്‌ ചൂരി ബ
ട്ടംപാറയിലെ സിനികൃഷ്ണ
തിയേറ്ററിലാണ്‌ ദി കേരള സ്റ്റോ
റിയുടെ പ്രദര്‍ശനം ആരംഭിച്ചു
ത്‌. രാവിലെ 10.30, ഉച്ചക്ക്‌ 130,
വൈകിട്ട്‌ 7.30 എന്നിങ്ങനെയാ
ണ്‌ പ്രദര്‍ശനസമയം. അനിഷ്ട
സംഭവങ്ങള്‍ ഉണ്ടാകാതിരി
ക്കാന്‍ കാസര്‍കോട്‌ ഡി.വൈ.
എസ്‌.പി പി.കെ സുധാകര
ന്റെ നിര്‍ദ്ദേശപ്രകാരം സി.ഐ
പി. അജിത്‌ കുമാര്‍, എസ്‌.ഐ
വിഷ്ണു.പസാദ്‌ എന്നിവരുടെ
നേതൃത്വത്തിലുള്ള പൊലീസ്‌
സംഘം തിയേറ്ററില്‍ കനത്ത
കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
സിനിമയെ അനുകൂലിച്ചും എ
തിര്‍ത്തും സോഷ്യല്‍ മീഡിയ
യില്‍ പ്രതികരണങ്ങള്‍ സജീ
വമാണ്‌. ഈ സാഹചര്യത്തി
ലാണ്‌ തിയേറ്ററില്‍ പൊലീസ്‌
സുരക്ഷ ഒരുക്കിയത്‌. ഇന്ന്‌ രാ
വിലെ ഏതാനും പേരാണ്‌ സി
നിമ കാണാനെത്തിയത്‌. 

തേ സമയം ദി കേരള സ്റ്റോറി
ക്കെതിരെ കാസര്‍കോട്ടെ വി
വിധ സംഘടനകള്‍ രംഗത്തു
വന്നിട്ടുണ്ട്‌. സിനിമക്കെതിരെ
എസ്‌.ഡി.പി.ഐ പ്രവര്‍ത്ത
കര്‍ കാസര്‍കോട്‌ നഗരത്തില്‍
പ്രകടനം നടത്തി. കാസര്‍കോ
ട്‌ ജില്ലയില്‍ സിനികൃഷ്ണ
യില്‍ മാത്രമാണ്‌ ദി കേരള
സ്റ്റോറിയുടെ പ്രദര്‍ശനം നട
ക്കുന്നത്‌. സംസ്ഥാനത്തെ ചി
ല തിയേറ്ററുകള്‍ ഈ സിനി
മ പ്രദര്‍ശിപ്പിക്കുന്നതില്‍ നി
ന്ന്‌ പിന്‍മാറിയിട്ടുണ്ട്‌.
Previous Post Next Post
Kasaragod Today
Kasaragod Today