ബദിയടുക്ക: വിവാഹ ശേഷംകൂടുതല്‍ പണവും സ്വർണ്ണവും ആവശ്യപ്പെട്ട് യുവതിയെ ശാരീരികവും മാനസീകവുമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു.
മുട്ടത്തൊടി കല്ലക്കട്ട യിലെ29 കാരിയുടെ പരാതിയിലാണ് ബദിയടുക്ക പോലീസ് നെക്രാജെ ആറാട്ടുകടവ് നീലപ്പാടി ഹൗസില്‍ ഷാഫി(43), മാതാവ് മറിയുമ്മ(65), സഹോദരന്‍ അബ്ദുള്‍സമീര്‍(41) എന്നിവര്‍ക്കെതിരെ കേസെടുത്തത്. 2016 മെയ് 8 നാണ് മാതാചാരപ്രകാരം ഇവരുടെ വിവാഹം നടന്നത്. പിന്നീട് ഭര്‍തൃവീട്ടില്‍ താമസിച്ച് വരുന്നതിനിടയില്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി ബദിയടുക്ക പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.