കാസര്‍കോട് : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലീസുകാര്‍ കൊണ്ടുവന്ന ഒരു രോഗിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട ധാരുണ സംഭവത്തില്‍ ദു:ഖവും പ്രതിഷേധവും രേഖപ്പെടുത്തി കൊണ്ട് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനാടിസ്ഥാനത്തില്‍ ഓ പി ബഹിഷ്‌ക്കരിക്കാന്‍ കെ ജി എം ഒ എ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് മെഡിക്കല്‍ ബന്ദായി ഐ എം എ യും ആഹ്വാനം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രമേ ഇന്ന് പ്രവര്‍ത്തിക്കുന്നുള്ളു. കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് മുമ്പില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ ഡോക്ടര്‍മാരും മറ്റ് ആശുപത്രി ജീവനക്കാരും പങ്കെടുത്തു. കെ ജി എം ഐ സ്റ്റേറ്റ് കമ്മിറ്റി അംഗം ഡോ.ജമാല്‍ അഹ്‌മദ് എ യോഗം ഉദ്ഘാടനം ചെയ്തു. കെ ജി എം ഒ എ യുണിറ്റ് കണ്‍വീനര്‍ ഡോ.അനൂപ് എസ്, ഐ എം എ പ്രതിനിധി ഡോ ജനാര്‍ദന നായക്, സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ രാജി പി റാഫേല്‍ പ്രതിനിധി, കെ ജി പി എ ജില്ലാ പ്രസിഡന്റ് ഷാജി, നഴ്‌സിംഗ് അറ്റന്റ്‌ഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ നസീര്‍ പി എം, ക്രിസ്റ്റോഫര്‍, എന്‍ ജി ഒ യൂണിയന്‍ പ്രതിനിധി വിനോദ് ചാത്തന്നൂര്‍, ഡേവിഡ് എന്നിവര്‍ സംസാരിച്ചു. ആശുപത്രികളില്‍ സുരക്ഷിതമായി ജോലി ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം; കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു
mynews
0